ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ; ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്ക് കോവിഡ്‌

ല​ണ്ട​ന്‍:
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​തി​വു പ​രി​ശോ​ധ​ന​യി​ലാ​ണ് ശാ​സ്ത്രി​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തെന്ന് ബിസിസിഐ അറിയിച്ചു.

ബൗ​ളിം​ഗ് കോ​ച്ച്‌ അ​രു​ണ്‍, ഫീ​ല്‍​ഡിം​ഗ് കോ​ച്ച്‌ ആ​ര്‍. ശ്രീ​ധ​ര്‍, ഫി​സി​യോ തെ​റാ​പി​സ്റ്റ് നി​ധി​ന്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പരയി​ലെ നാ​ലാം മ​ത്സ​രം ഓ​വ​ലി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോവിഡ് ഭീഷണി പ്രതിസന്ധിയായത് . കളിക്കാര്‍ക്കാര്‍ക്കെങ്കിലും വൈറസ് ബാധയുള്ളതായി ഇതുവരെ സ്ഥിരീകരണമില്ല.