ജയിക്കാനുറച്ച് ഇന്ത്യ ; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 368 ; പന്തിനും താക്കൂറിനും അർധ സെഞ്ച്വറി

ഓവൽ :
ഇ​ന്ത്യ​ ഇം​ഗ്ല​ണ്ട് നാ​ലാം ക്രിക്കറ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്.ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ 368 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഉ​യ​ര്‍​ത്തി. സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ, അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ഋ​ഷ​ഭ് പ​ന്ത്, ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ല്. മൂ​ന്നി​ന് 27 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ 466 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ (17), അ​ജി​ങ്ക്യ ര​ഹാ​നെ (0), ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (44) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ വേ​ഗം ന​ഷ്ട​മാ​യി.

ഏ​ഴാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച ഋ​ഷ​ഭ് പ​ന്ത് – ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 400 ക​ട​ത്തി​യ​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 100 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 72 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു ഫോ​റും ഒ​രു സി​ക്‌​സു​മ​ട​ക്കം 60 റ​ണ്‍​സെ​ടു​ത്ത് താ​ക്കൂ​ര്‍ പു​റ​ത്താ​യി. പി​ന്നാ​ലെ 106 പ​ന്തി​ല്‍ നി​ന്ന് 50 റ​ണ്‍​സോ​ടെ പ​ന്തും മ​ട​ങ്ങി. വാലറ്റത്ത് ജ​സ്പ്രീ​ത് ബും​റ (24), ഉ​മേ​ഷ് യാ​ദ​വ് (25) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ സ്‌​കോ​റി​ലേ​ക്ക് മികച്ച സം​ഭാ​വ​ന ന​ല്‍​കി. മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന് റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ക്രി​സ് വോ​യ്സ് മൂ​ന്നും മോ​യി​ന്‍ അ​ലി​യും റോ​ബി​ന്‍​സ​ണും ര​ണ്ടും ജെ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍, ക്രെ​യ്ഗ് ഓ​വ​ര്‍​ട​ണ്‍, ജോ ​റൂ​ട്ട് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.ഒ​രു ദി​നം ശേ​ഷി​ക്കേ ഓ​വ​ല്‍ ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. പരമ്ബര 1-1 എന്ന നിലയിലായതിനാല്‍ വിജയം നേടി ലീഡെടുക്കാനാകും ഇരുടീമും ശ്രമിക്കുക.