കോവിഡ്‌ ഭീഷണി ; ആശങ്കയിൽ ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്

മാഞ്ചസ്റ്റര്‍ :
ഇന്ത്യന്‍ ടീം അസിസ്റ്റന്റ് ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കേണ്ട ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആശങ്കയിലായി.നാലാം ടെസ്റ്റിന് മുൻപ് നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിംഗ് കോച്ച്‌ ആര്‍. ശ്രീധറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവര്‍ ഐസൊലേഷനിലാണ്. അന്ന് ടീമംഗങ്ങളെ മുഴുവന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കളിക്കാനിറക്കിയത്. ഇന്നലെ ഇന്ത്യന്‍ ടീം അംഗങ്ങളെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും മത്സരം നടത്തുന്നതിനെക്കുറിച്ച്‌ തീരുമാനിക്കുക. അഞ്ചുമത്സര പരമ്ബരയില്‍ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ 2-1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ത്തന്നെ പരമ്പര വിജയം നേടാം.