ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്ന് പിന്മാറുന്നു; പിന്മാറ്റം പന്ത്രണ്ടാമത് ചർച്ചയ്ക്കൊടുവിൽ

ന്യൂഡൽഹി:
ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്ന് പിന്മാറി സ്ഥിരം താവളങ്ങളിലേക്ക് മടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള പന്ത്രണ്ടാമത് ചർച്ചയ്ക്ക് ശേഷമാണ് നിർണ്ണായക തീരുമാനം.
ഗോഗ്ര പോസ്റ്റിൽ ഇരുസൈന്യങ്ങളും നിർമ്മിച്ച എല്ലാ താൽക്കാലിക ഷെൽറ്ററുകളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുനീക്കുകയും പരസ്പരം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ ഭൂപ്രകൃതി പൂർവ്വസ്ഥിതിയിലാക്കിയ ശേഷമാണ് മടക്കമെന്നും പ്രസ്താവനയിൽ പറയുന്നു.