താലിബാന്‍ ആക്രമണം ; പ്രതിസന്ധിയിലായത് പതിറ്റാണ്ടുകളായി തുടരുന്ന അഫ്​ഗാന്‍- ഇന്ത്യ​ ഉഭയകക്ഷി വ്യാപാരം

ന്യൂഡല്‍ഹി:
താലിബാന്‍ ആക്രമണത്തിൽ പ്രതിസന്ധിയിലായത് പതിറ്റാണ്ടുകളായി തുടരുന്ന അഫ്​ഗാന്‍- ഇന്ത്യ​ ഉഭയകക്ഷി വ്യാപാരം.150 കോടി ഡോളറി (11,100 കോടിയിലേറെ രൂപ) ന്‍റെ വ്യാപാരമാണ്​ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിരുന്നത്​.അഫ്​ഗാനിസ്ഥാന് ഇന്ത്യയുമായി​ ശക്​തമായ വ്യാപാര ബന്ധമാണ്​ നിലവിലുണ്ടായിരുന്നത്​. താലിബാന്‍ പിടിച്ച ​ അതിര്‍ത്തികളിൽ മുടങ്ങിക്കിടക്കുന്നത്​ ഈ​ ഉഭയകക്ഷി വ്യാപാരമാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് അഫ്ഗാനികളുടെ​ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനം. എന്നാല്‍, താലിബാന്‍ പിടിച്ചതിന്​ പിന്നാലെ ഭരണപ്രതിസന്ധിയില്‍ ആദ്യം നിലച്ചത്​ അതിര്‍ത്തി കടന്നുള്ള വ്യാപാരമാണ്​. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇത്​ അനേക ഇരട്ടിയായി വളരുകയും ചെയ്​തു. 2019- 20ല്‍ മാത്രം കയറ്റുമതി- ഇറക്കുമതി ഇനത്തില്‍ 150 കോടി ഡോളറിന്‍റെ വ്യാപാരമാണ്​ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്​.