ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്ക് പിൻവലിച്ച് യു​.എ​.ഇ; വെ​ള്ളി​യാ​ഴ്ച മുതൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും

ദു​ബാ​യ്:
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്ക് യു​.എ​.ഇ പി​ൻ​വ​ലി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

ദു​ബാ​യ് അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് വി​ല​ക്ക് പി​ൻ​വ​ലി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച​തി​നാ​ണ് ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​യി​രു​ന്നു വി​ല​ക്ക്.

ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും മാ​ത്ര​മേ ദു​ബാ​യി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ.

നേ​ര​ത്തെ യു​എ​ഇ​യി​ൽ നി​ന്നും ത​ന്നെ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​ന​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് തി​രു​ത്തി. വി​ല​ക്ക് കാ​ല​യ​ള​വി​ൽ യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ക്ര​മീ​ക​രി​ക്കു​ക​യോ പ​ണം മ​ട​ക്കി ന​ൽ​കു​ക​യോ ചെ​യ്യു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​ട്ടു​ണ്ട്.