ഇന്ത്യൻ താരം ബജ് രംഗ് പൂനിയക്ക് വെങ്കലം: ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി; തോൽപ്പിച്ചത് ഖസാക്കിസ്ഥാൻ താരത്തെ

ടോക്യോ:
ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ഗുസ്തി താരം ബജ് രംഗ് പൂനിയയാണ് ഇന്ത്യയ്ക്കായി ഗുസ്തിയിൽ മെഡൽ നേടിയത്. വെങ്കലമെഡലിനായി റെപ്പാഷേഗേ റൗണ്ടിൽ ഏറ്റുമുട്ടിയ പൂനിയ ഉജ്വല വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടു റൗണ്ടിലുമായി എട്ടു പോയിന്റ് നേടിയാണ് പൂനിയയുടെ വിജയം. കസാക്കിസ്ഥാൻ താരം നിയാസ് ബെക്കോവിനെയാണ് പൂനിയ തോൽപ്പിച്ചത്.