അമേരിക്കയില്‍ നാശം വിതച്ച്‌ ഐഡ ചുഴലിക്കാറ്റ് ; കാറ്റ് വീശുന്നത് 200 കിലോമീറ്ററിലധികം വേഗത്തിൽ

വാഷിങ്ടണ്‍ :
അമേരിക്കയില്‍ നാശം വിതച്ച്‌ ഐഡ ചുഴലിക്കാറ്റ്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലാണ് ഐഡ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.

തീരത്തിന് അപ്പുറത്ത് വലിയ നാശമുണ്ടാകാന്‍ സാധ്യതയുള്ള ഐഡ ‘ജീവന് ഭീഷണിയാണ്’ എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വൈദ്യുതിയില്ലാത്ത ആയിരക്കണക്കിന് വീടുകളില്‍ സാധനങ്ങള്‍ പുനസ്ഥാപിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഷെല്‍ ബീച്ചില്‍ 7അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാന്‍ഡില്‍ ആറ് അടിയും വെള്ളം ഉയര്‍ന്നു.