മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിനും, നിയമ സാധുതയ്ക്കും വേണ്ടിയാണ് താലിബാൻ ശ്രമിക്കുന്നത്; എന്നാൽ അവരെ വിശ്വസിക്കാൻ തയ്യാറല്ല; യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ

വാഷിങ്ടൺ:
മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിനും, നിയമ സാധുതയ്ക്കും വേണ്ടിയാണ് താലിബാൻ ശ്രമിക്കുന്നതെന്നും അവർ നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കാൻ തയ്യാറല്ലെന്നും യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ.

താലിബാൻ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അവർ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് തങ്ങൾ നിരീക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താലിബാനോടുള്ള സമീപനം ബൈഡൻ വ്യക്തമാക്കിയത്.

അഫ്ഗാനിലെ ജനങ്ങൾക്ക് സാമ്പത്തിക-വാണിജ്യ മേഖലകളിൽ സഹായം ആവശ്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. നയതന്ത്ര സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങളോടെന്ന പോലെ അവർ മറ്റു രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ട്.

ഈ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. ഇതുവരെ താലിബാൻ യുഎസ് സേനയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.