ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡിന്റെ പേരിൽ ഹോട്ടലുകളിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾക്ക് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി . ഹോട്ടലുകളിൽ 50% സീറ്റിംഗ് അനുവദിക്കുക, അശാസ്ത്രീയമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

രാവിലെ 10 ന് ധർണ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി എൻ പ്രതീഷ്, ആർ സി നായർ, ഷാഹുൽഹമീദ്, അൻസാരി, പി എസ് ശശിധരൻ, സുകുമാരൻ നായർ, സുകുമാർ, ബോബി കേറ്റർ, ഗിരീഷ് മത്തായി വേണുഗോപാൽ , നാസർ വിന്നർ, ബിബിൻ തോമസ് ബിജോയ് രാം കുമാർ എന്നിവർ പ്രസംഗിച്ചു .