ഹോളിവുഡ് നടന്‍ മൈക്കല്‍ കെ വില്യംസ് അപാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍

ന്യൂയോർക്ക് :
പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കല്‍ കെ വില്യംസ് അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോര്‍ക്കിലെ അപാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.54 വയസ്സായിരുന്നു.മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപാര്‍ട്ട്മെന്‍റില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.അക്രമം നടന്നതിന്‍റെയോ പിടിവലി നടന്നതിന്‍റെയോ ലക്ഷണങ്ങള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. അപാര്‍ട്ട്മെന്‍റിന്‍റെ സ്വീകരണമുറിയില്‍ അദ്ദേഹത്തിന്‍റെ അനന്തരവനാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടത്.ദി വയര്‍, ബ്രോഡ്‍വാക്ക് എംപയര്‍, ബോഡി ബ്രോക്കേഴ്സ് തുടങ്ങി നിരവധി സിനിമാ, സീരീസുകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.