ഹിമാചൽ പ്രാദേശിലെ മണ്ണിടിച്ചിലിൽ മരിച്ച കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകും : പ്രധാനമന്ത്രി

ദില്ലി: ഹിമാചല്‍ പ്രദേശിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കും. മണ്ണിടിച്ചിലില്‍ 11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് നടത്തുന്ന ഇന്നത്തെ തെരച്ചില്‍ അവസാനിച്ചു. നാളെ വീണ്ടും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.