ഹെയ്തി ഭൂകമ്പം മരണ സംഖ്യ 1297 ആയി

പോര്‍ട്ട് ഒ പ്രിന്‍സ്:
ഹെയ്തിയില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി.
2800ലധികം ആളുകൾക്ക് പരിക്കേറ്റു.എത്ര ആളുകളെ കാണാതായിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഒടുവിൽ കിട്ടിയ വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും.ഹെയ്തി തീരത്ത് സുനാമിയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂവായിരത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പള്ളികള്‍, ഹോട്ടലുകള്‍ ഉള്‍പ്പടെ പതിനായിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി രാജ്യത്ത് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
.