കനത്ത മഴ: മധ്യപ്രദേശിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; 17 ജില്ലകളിൽ യെല്ലോ അലേർട്ട്

ആഗ്ര:
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 17 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രജഡ്ഗർ, ഷാജാപൂർ, ആഗ്ര – മാൾവാ, മന്ദ്രാസ്പൂർ, ഗുണ, അശോക് നഗർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്. 64.25 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ഷോപ്പൂർ, മൊറേന, ബിഹന്ദ്, നീമുച്ച്, ശിവ്പുരി, ഗ്വാളിയോർ, ഡാത്തിയ, വിദിഷ, റെയ്‌സൺ, സീഷോർ, ഹോസെൻബാദ്, ധാർ, ദേവാൻ, നരസിംഹ്പൂർ, തികംഗ്രാഹ്, നിവാരി, സാഗർ എന്നിവിടങ്ങളിലാണ് മഞ്ഞ അലേർട്ട്.