കനത്ത മഴ ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ

ഡൽഹി :
കഴിഞ്ഞ 24 മണിക്കൂറിനിടെ കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളില്‍ മരണപ്പെട്ടത് 13 പേർ.കനത്ത മഴയെ തുടര്‍ന്ന് അസമില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേര്‍ മരിച്ചത്. അസം, ബീഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്.അസമില്‍ 17 ജില്ലകളിലായി 1295 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 648,000  പേര്‍ മഴക്കെടുതി മൂലം ദുരിതത്തിലായി. ബിഹാറില്‍ 36 ജില്ലകളും ഉത്തര്‍പ്രദേശില്‍ 12 ജില്ലകളും വെളളപൊക്കത്തിലാണ്.

തുടര്‍ച്ചയായ മഴയെതുടര്‍ന്ന് ഡല്‍ഹിയുടെ വിവിധഭാഗങ്ങള്‍ ഇപ്പോഴും വെള്ളകെട്ടിലാണ്. കഴിഞ്ഞ 24 മണിക്കുറിനിടെ ഡല്‍ഹിയില്‍ പെയ്തത് 112 മില്ലിമീറ്റര്‍ മഴ. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളപൊക്കഭീഷണി നേരിടുകയാണ്. തുടര്‍ച്ചയായ മഴയില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതയും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.