കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ജ്ഞാ​ത​സം​ഘതതിന്റെ വെ​ടി​വ​യ്പ്; ഒ​രു അ​ഫ്ഗാ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ:
കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ടി​വ​യ്പ്. സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ അ​ജ്ഞാ​ത​സം​ഘം വെടിവെക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നോ​ർ​ത്ത് ഗെ​യ്റ്റി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

വെ​ടി​വ​യ്പി​ൽ ഒ​രു അ​ഫ്ഗാ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മേ​രി​ക്ക​ൻ, നാ​റ്റോ, അ​ഫ്ഗാ​ൻ സൈ​നി​ക​രാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് താ​ലി​ബാ​ൻ സം​ഘ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ര​ക്ഷ​പ്പെ​ടാ​നാ​യി കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.