ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ്; ജൂലൈ മാസത്തെ വരുമാനം 1,16,393 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം

ദില്ലി:

ജൂലൈ മാസത്തെ ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞവർഷത്തേക്കാൾ 33 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

2021 ജൂലൈ മാസത്തില്‍ ശേഖരിച്ച മൊത്തം ജിഎസ്ടി 1,16,393 കോടി രൂപയാണ്, അതില്‍ സിജിഎസ്ടി 22,197 കോടി, എസ്‍ജിഎസ്ടി 28,541 കോടി, 57,864 കോടി രൂപയാണ് ഐജിഎസ്ടി (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 27,900 കോടി ഉള്‍പ്പെടെ) സെസ് 7,790 കോടി (ചരക്ക് ഇറക്കുമതിയു‌ടെ ഭാ​ഗമായി ലഭിച്ച 815 കോടി ഉള്‍പ്പെടെ).

കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതാണ് ജൂലൈ 2021 ലെ ജിഎസ്ടി ശേഖരം വീണ്ടും ഉയരാൻ കാരണം. ഇത് സമ്ബദ് വ്യവസ്ഥയുടെ വേഗത്തിലുളള വീണ്ടെടുക്കലിന്റെ സൂചനയാണ്. ഉയര്‍ന്ന ജിഎസ്ടി വരുമാനം വരും മാസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്ബത്തിക നിരീക്ഷകര്‍ പറയുന്നു.