സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുന്നതില്‍ അവ്യക്തത നീങ്ങി

തിരുവനന്തപുരം :
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാര്‍ക്ക് ബോണസ് നല്‍കും. മുന്‍കാലങ്ങളില്‍ ഓണത്തിന് ശമ്ബളവും അഡ്വാന്‍സും നല്‍കുന്ന പതിവുണ്ടായിരുന്നു എന്നാല്‍ ഇത്തവണ ഓണത്തിന് ശമ്പള അഡ്വാന്‍സ് നല്‍കില്ലെന്നും ധനമന്ത്രി പറഞ്ഞു.