2010 ന് മുമ്പ് പുറത്തിറക്കിയ ആൻഡ്രോയിഡ് വേർഷനുകളിൽ സെപ്റ്റംബർ 27 മുതൽ ഗൂഗിൾ സൈൻ ഇൻ സേവനം ഉണ്ടാരിക്കില്ല

ന്യൂ ഡൽഹി:
ആൻഡ്രോയ്ഡ് 2.3.7 ജിഞ്ചർബ്രെഡിലും 2010 -ന് മുമ്പ് പുറത്തിറക്കിയ മറ്റ് വേർഷനുകളിലും സെപ്റ്റംബർ 27 മുതൽ ഗൂഗിൾ സൈൻ ഇൻ സേവനം ഉണ്ടാരിക്കില്ല. ജിമെയിൽ, യൂട്യൂബ്, മാപ്സ് തുടങ്ങിയ ആപ്പുകൾ അത്തരം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നത് ആ ദിവസം മുതൽ നിർത്തും.

ഇന്നത്തെ മിക്ക ഉപകരണങ്ങളും ആൻഡ്രോയിഡ് 10 -ലോ അതിന് മുകളിലോ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ ഈ മാറ്റം അധികം ഉപയോക്താക്കളെ ബാധിക്കില്ല. എങ്കിലും, ഏകദേശം 3 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 27 മുതൽ ഉപയോഗശൂന്യമാകും.