ആഗോള താപനം അതിരൂക്ഷം: സ്ഥിതി അതീവഗുരുതരം; യു.എൻ റിപ്പോർട്ട് പുറത്ത്

ജനീവ:
ആഗോള താപനം അതീവ ഗുരുതരമെന്നും, സ്ഥിതി അതിരൂക്ഷമാണെന്നും റിപ്പോർട്ടുകൾ. യു.എൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകളുള്ളത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും അതിരുകടന്നതായും, ഇതു തടയുന്നതിനു ലോക നേതാക്കൾ ഒന്നിച്ച് പദ്ധതികൾ തയ്യാറാക്കണമെന്നും യു.എൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഇപ്പോൾ അതിരൂക്ഷമാണ്. ലോകം ഇപ്പോൾ റെഡ് സോണിലേയ്ക്കാണ് പോകുന്നത്. ഇത് സ്ഥിതി ഗുരുതരമാക്കും, ലിൻഡ് മേഴ്‌സ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പാരീസ് കാലാവസ്ഥ ഉടമ്പടി കൂടുതൽ ശക്തമാക്കാൻ വേണ്ട നടപടികൾ ശക്തിപ്പെടുത്താനും ശാസ്ത്ര ലോകം ഇതിനായി നിർദേശിക്കുന്നു.