വീടിൻ്റെ വരാന്തയിൽ വൻ ആയുധ ശേഖരം: രണ്ടാം ലോക മഹായുദ്ധ കാലത്തെ പാറ്റൺ ടാങ്കും ആയുധങ്ങളും കൈവശം വച്ചയാൾ പുലിവാൽ പിടിച്ചു: എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നറിയാതെ അധികൃതർ

മ്യൂണിച്ച്:
രണ്ടാം ലോകമഹായുദ്ധ കാലത്തെ ആയുധങ്ങൾ വീട്ടുമുറ്റത്ത് സൂക്ഷിച്ച പെൻഷൻകാരനായ വയോധികൻ ജർമ്മനിയിലെ അധികൃതരെ വട്ടം കറക്കുന്നു. രണ്ടാ ലോക യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ടാങ്ക്, വിമാനവിരുദ്ധ തോക്ക്, ടോർപ്പിഡോ എന്നിവയാണ് അദേഹം തൻ്റെ വീടിൻ്റെ ബേസ്മെൻ്റിലും വീട്ടുമുറ്റത്തുമായി സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇദേഹം ഈ ആയുധം കൈവശം വച്ചത് ഇപ്പോൾ ജർമ്മൻ നിയമ വൃത്തങ്ങളിൽ സങ്കീർണമായ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.

സൈന്യത്തിന്റെ സഹായത്തോടെയാണ് വടക്കൻ പട്ടണമായ ഹൈകെൻഡോർഫിലെ ഒരു വീട്ടിൽ നിന്ന് ഇദേഹത്തിൻ്റെ സാധനങ്ങൾ നീക്കം ചെയ്തത്. 84 വയസ്സുള്ള പ്രതിയുടെ വീട് കണ്ടെത്തി ഇവ പിടിച്ചെടുക്കുകയായിരുന്നു. ഇവ തിരികെ ആവശ്യപ്പെട്ട് വയോധികൻ കോടതിയെ സമീപിച്ചതാണ് ഇപ്പോൾ ചർച്ചയായത്. ഈ സ്മാരക , ചരിത്ര വസ്തുക്കൾക്കായി ഇദേഹം ഇനി പുതിയ വീടുകളും കണ്ടെത്തണ്ടതായി വരും.

ഇദ്ദേഹം ഈ വസ്തുക്കൾ കൈവശം വച്ചത് ക്രിമിനൽ കുറ്റമായി കണ്ടുള്ള നടപടികളും ഇതിനിടെ പുരോഗമിക്കുന്നുണ്ട്. പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും ഇപ്പോൾ പിഴകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം ഈ വസ്തുക്കളിൽ അവകാശം ഉന്നയിച്ചത്. ഇതിനിടെ , പുരാവസ്തു ശേഖരിക്കാനുള്ള ഇദേഹത്തിൻ്റെ ലൈസൻസും , പെൻഷനും സസ്പെൻഡ് ചെയ്ത ശിക്ഷയും 500,000 ഡോളർ വരെ (427,000 ഡോളർ) പിഴയും നൽകണമെന്നും വാദം ഉണ്ട്.

പാന്തർ ടാങ്ക് വാങ്ങാൻ യുഎസ് മ്യൂസിയത്തിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനി വിന്യസിച്ച ഏറ്റവും കാര്യക്ഷമമായ വാഹനമാണിതെന്ന് പല ചരിത്രകാരന്മാരും വാദിക്കുന്നു.

ആക്രമണ വസ്തുക്കൾ, പിസ്റ്റളുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനായി നിരവധി ജർമ്മൻ പുരാവസ്തു ശേഖകർ പ്രതിയെ സമീപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

ഹാംബർഗിൽ നിന്ന് 100 കിലോമീറ്റർ (60 മൈൽ) വടക്ക് കിയേൽ നഗരത്തിൽ തിങ്കളാഴ്ച നടന്ന ഒരു കോടതി ഹിയറിംഗിലാണ് കേസ് വാദത്തിന് എത്തിയത്. ആയുധം കൈവശം വച്ചയാൾ ജർമ്മനിയുടെ സൈനിക യുദ്ധ ആയുധ നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും പരിശോധിച്ചിരുന്നത്.

യുദ്ധായുധങ്ങളുടെ നിർമ്മാണം, വിൽപ്പന, ഗതാഗതം എന്നിവ ഈ നിയമം നിയന്ത്രിക്കുന്നു. പല ആയുധങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്നും ടാങ്ക് സ്ക്രാപ്പായി വാങ്ങിയതാണെന്നും ആയുധ ശേഖരം സൂക്ഷിച്ചയാൾ വാദിക്കുന്നു. 50,000 ഡോളർ കുറഞ്ഞ പിഴ സ്വീകരിച്ച് തുടർ നടപടികളിൽ നിന്നും ഒഴിവാക്കുന്നതും കോടതിയിൽ ചർച്ചയായിരുന്നു.

അതേസമയം, ചില ആയുധങ്ങളും വെടിക്കോപ്പുകളും ഇപ്പോഴും ഉപയോഗിക്കാമെന്ന് പ്രോസിക്യൂട്ടർമാർ അഭിപ്രായപ്പെട്ടു.

2015 ജൂലൈയിൽ, പാന്തർ ടാങ്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നിന്ന് പുറത്തെടുത്ത് കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു. 20 സൈനികർക്ക് ഏകദേശം ഒമ്പത് മണിക്കൂറിലേറെ സമയം പരിശ്രമിച്ചാണ് ഈ ജോലി പൂർത്തിയാക്കിയത്. കേസിൽ അടുത്ത മാസത്തോടെ വിധിയുണ്ടാകും എന്നാണ് സൂചന.