ജര്‍മ്മന്‍ ഫുട്​ബോള്‍ ഇതിഹാസം ഗെര്‍ഡ്​ മുള്ളര്‍(75) അന്തരിച്ചു

ബയേൺ :
ജര്‍മ്മന്‍ ഫുട്​ബോള്‍ ഇതിഹാസം ഗെര്‍ഡ്​ മുള്ളര്‍(75) അന്തരിച്ചു. വെസ്റ്റ്​ ജര്‍മ്മനിക്കായി 62 മത്സരം കളിച്ച മുള്ളര്‍ 68 ഗോളുകള്‍ നേടിയിട്ടുണ്ട്​. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ്​ ഫൈനലില്‍ നേടിയ ചരിത്ര ഗോളും ഇതില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തോളം ​ബയേണ്‍ മ്യൂണിക്കിനായി കളിച്ച ഗെര്‍ഡ്​ 594 മത്സരങ്ങളില്‍ നിന്നായി 547 ഗോളുകള്‍ നേടിയിട്ടുണ്ട്​.