ഗാസ അതിര്‍ത്തിയില്‍ വീണ്ടും ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം ; 41 പേർക്ക് പരിക്ക്

ഗാസ സിറ്റി :
ഗാസ അതിര്‍ത്തിയില്‍ വീണ്ടും ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം.കനത്ത സൈനിക സുരക്ഷയുള്ള ഗാസ അതിര്‍ത്തിയില്‍ 52 വര്‍ഷം മുന്‍പ് നടന്ന മസ്ജിദുല്‍ അഖ്സ തീവയ്പ്പിന്റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിന് കാരണം.നൂറുകണക്കിന് പേര്‍ നടത്തിയ പ്രകടനത്തിനിടെ ചിലര്‍ കല്ലെറിഞ്ഞതോടെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ കുട്ടികളുള്‍പ്പെടെ 41 പലസ്തീനികള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ കലാശിച്ചത്.ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികനും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.