പഞ്ചാബിലേക്ക് പ്രവേശിക്കുന്നതിന് ഇനി പുതിയ കോവിഡ് മാനദണ്ഡങ്ങൾ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

അമൃത്സർ:
പഞ്ചാബിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി പഞ്ചാബ്. സംസ്ഥാനത്ത് പ്രവേശിക്കുന്നവരുടെ കൈയ്യിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാണ്.

തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്നവരെ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകർക്കും ജീവനക്കാർക്കും ഹാജരാവാൻ കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിക്കണമെന്ന നിബന്ധന കർശനമാക്കിയിട്ടുണ്ട്.

പഞ്ചാബിൽ ഇതുവരെ ആറ് ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.