മെക്സിക്കോയിലെ രണ്ട് ഭരണകൂടങ്ങൾ പെഗാസസ് സ്പൈവെയർ വാങ്ങിയതായി റിപോർട്ടുകൾ; മുടക്കിയത് 61 ദശലക്ഷം യുഎസ് ഡോളർ

മെക്സിക്കോ:
ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെയും എതിരാളികളെയും നിരീക്ഷിക്കുന്നതിനായി മുമ്പുണ്ടായിരുന്ന രണ്ട് ഭരണകൂടങ്ങൾ 61 ദശലക്ഷം യുഎസ് ഡോളർ ചെലവഴിച്ച പെഗാസസ് സ്പൈവെയർ വാങ്ങിയതായി മെക്സിക്കോയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

2006-2012ൽ പ്രസിഡന്റ് ഫെലിപ്പ് കാൽഡെറോണിന്റെയും 2012-18ൽ പ്രസിഡന്റ് എൻറിക് പെന നീറ്റോയുടെയും ഭരണകാലത്ത് ഇത്തരം 31 കരാറുകളിൽ ഒപ്പുവെച്ചതിന്റെ രേഖകൾ കണ്ടെത്തിയതായി പബ്ലിക് സേഫ്റ്റി സെക്രട്ടറി റോസ ഐസ്ല റോഡ്രിഗസ് പറഞ്ഞു.

പെഗാസസ് സ്പൈവെയർ പോലുള്ള പ്രോഗ്രാമുകൾക്കുള്ള ബില്ലുകൾ അധിക പേയ്‌മെന്റുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിട്ടുള്ളതെന്നും 2012 – 2018 നും കാലയളവിൽ രാജ്യത്ത് വൻ അഴിമതികൾ നിലനിന്നിരുന്നു എന്നതിന് തെളിവാണിതെന്നും മെക്സിക്കോയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മേധാവി സാന്റിയാഗോ നീറ്റോ പറഞ്ഞു.

നിലവിലെ ഭരണത്തിൽ ഇത്തരം ഇടപാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും നീറ്റോ കൂട്ടിച്ചേർത്തു.

പെഗാസസ് മുഖേന നിരീക്ഷണത്തിനായി തിരഞ്ഞെടുത്ത പട്ടികയിലെ ഏറ്റവും കൂടുതൽ നമ്പറുകൾ മെക്സിക്കോയിൽ നിന്നാണ്. ഏകദേശം, 700 ഓളം ഫോൺ നമ്പറുകൾ ഇതിൽ പെടും