ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ കൊ​ച്ചി മെ​ട്രോ എം.ഡി

തി​രു​വ​ന​ന്ത​പു​രം:
കൊ​ച്ചി മെ​ട്രോ റെ​യി​ൽ​വേ ലി​മി​റ്റ​ഡി​ൻറെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഐ.​പി.​എ​സി​നെ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇന്ന് ചേർന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പുതിയ തീ​രു​മാ​നം.

കേ​ന്ദ്ര പോ​ലീ​സ് സേ​ന​യി​ലും കേ​ര​ള പോ​ലീ​സി​ലും 36 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ബെ​ഹ്‌​റ 2021 ജൂ​ൺ 30 നാ​ണ് വി​ര​മി​ച്ച​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി
അ​ഞ്ചു​ വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഡി​ജി​പി സ്ഥാ​ന​ത്തു​നി​ന്ന് ബെ​ഹ്റ പ​ടി​യി​റ​ങ്ങി​യ​ത്.ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.