വ​ട​ക്ക​ൻ തു​ർ​ക്കി​യിൽ മി​ന്ന​ൽ​പ്ര​ള​യ​വും, പേമാരിയും: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 31 ആ​യി

അ​ങ്കാ​റ:
വ​ട​ക്ക​ൻ തു​ർ​ക്കി​യിൽ ഉണ്ടായ പേ​മാ​രി​യി​ലും മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 31 ആ​യി. ക​രി​ങ്ക​ട​ൽ തീ​ര​പ്ര​ദേ​ശ​ത്താണ് പ്ര​ള​യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 31 മ​ര​ണ​ങ്ങ​ളി​ൽ 29ഉം ​ക​സ്റ്റ​മോ​ണി​യ പ്ര​വി​ശ്യ​യി​ലാ​ണ്.

പ്ര​ള​യ​ത്തി​ൽ ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ന​ശി​ച്ചു. പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തു ​മൂ​ലം 330 ഗ്രാ​മ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഇ​ല്ലാ​താ​യി. 1,700 പേ​രെ ഒ​ഴി​പ്പി​ച്ചു മാ​റ്റി. ദു​രി​ത​ മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, തെ​ക്ക​ൻ തു​ർ​ക്കി​യി​ലെ മ​ർ​മാ​റി​സ് മേ​ഖ​ല​യി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്. എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​മാ​യ ഗ്രീ​സി​ൽ മ​ഴ പെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടു​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ത്തു​ട​ങ്ങി.