പക്ഷിപ്പനി! കൊറോണയെക്കാൾ വില്ലൻ; മനുഷ്യനിലേക്കും പകരാം; ആദ്യ മരണം എയിംസിൽ

ന്യൂ ഡൽഹി:
കൊറോണയെക്കാൾ വില്ലനാണ് പക്ഷിപ്പനി. 3 ശതമാനമാണ് കോവിഡ് മൂലം ഉണ്ടാകാവുന്ന മരണനിരക്കെങ്കിൽ പക്ഷിപ്പനി മൂലം ഉണ്ടാകാവുന്ന മരണനിരക്ക് 60 ശതമാനമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2020 ഒക്ടോബറിൽ ലാവോസിലാണ് അവസാനമായി പക്ഷി പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യനിലേക്ക് പക്ഷി പനി ബാധയുണ്ടായതായി ഈ വർഷം ജൂണിൽ ചൈന റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, പക്ഷിപ്പനി ബാധിച്ച 11 വയസുള്ള ഒരു കുട്ടി ദില്ലിയിലെ എയിംസിൽ മരിച്ചിരുന്നു ഇന്ത്യയിലെ ആദ്യ പക്ഷിപ്പനി ബാധ മരണമാണിത്. കുട്ടിയിൽ എങ്ങനെ അണുബാധ ഉണ്ടായി എന്നത് വ്യക്തമല്ല. കുട്ടിക്ക് രക്താർബുദം, ന്യുമോണിയ എന്നിവയുണ്ടായിരുന്നു.

ഈ അടുത്തകാലത്തായി, പല തരം പക്ഷിപനികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണയായി പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാറില്ല. അതേസമയം, സാധ്യത ഇല്ലന്നും പറയാൻ പറ്റില്ല. എന്നാൽ, മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേക്ക് ഈ അണുബാധ ഉണ്ടാകില്ല.

രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, കഫം, മലം എന്നിവയിൽ നിന്നാണ് അണുബാധ ഉണ്ടാകുന്നത്.

2003 ജനുവരി മുതൽ 2021 ജൂലൈ 8 വരെയുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഏകദേശം 239 കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.