കടുത്ത വേനലിൽ ദുബായ് നിവാസികൾക്ക് ആശ്വാസവുമായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കൃത്രിമ മഴ

ദുബായ്:
കടുത്ത വേനലിൽ ചുട്ട പൊള്ളുകയാണ് ദുബായ് നഗരം. താപനില 122 ഫെറെൻഹിറ്റ്‌ കവിഞ്ഞ ദിവസങ്ങൾ വരെ ദുബായിൽ ഉണ്ടായി.

ഈ സാഹചര്യത്തിൽ ദുബായ് നിവാസികൾക്ക് ആശ്വാസമാവുകയാണ് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ കണ്ടെത്തൽ. ദേശീയപാതകളിൽ കൃത്രിമ മഴ ഒരുക്കുകയാണ് കാലാവസ്ഥ കേന്ദ്രം.

ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ‘ക്‌ളൗഡ്‌ സീഡിംഗ്’ എന്ന സംവിധാനമാണ് കാലാവസ്ഥ വിദഗ്ദ്ധർ ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ സഹായത്താൽ മേഘങ്ങളിലേക്ക് വൈദ്യുത ചാർജ് പുറപ്പെടുവിച്ച കൃത്രിമ മഴ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.