വിമാന യാത്രയിലും തട്ടിപ്പ്; 194 മലയാളികളെ കബളിപ്പിച്ചത് മാലി വഴി സൗദി അറേബ്യയിലെത്തിക്കാമെന്ന വ്യാജേന

നെടുമ്പാശ്ശേരി:
മാലി വഴി സൗദി അറേബ്യയിലെത്തിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ്. നെടുമ്പാശേരിയില്‍ നിന്നും കൊണ്ടുപോയ 194 മലയാളികളെയാണ് മാലിയില്‍ ഇറക്കാം എന്ന പേരിൽ കബളിപ്പിച്ചത്. ഓരോരുത്തരില്‍നിന്നു ലക്ഷക്കണക്കിന് രൂപ വീതം വാങ്ങി പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്തു എന്നാണ് ഏജന്‍സി ഇവരെ അറിയിച്ചിരുന്നത്.
സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവരെ ഇറങ്ങാനനുവദിക്കുന്നില്ല. ഇതു മൂലം ലീവിനെത്തിയ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് മാലി വഴി കടക്കാന്‍ ചില ആളുകൾ ശ്രമിച്ചത്. ഈ അവസരം മുതലെടുത്ത് ചില ഏജന്‍സികള്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
നിരവധി ആളുകൾക്ക് ഇതിനു മുൻപും നെടുമ്പാശേരിയില്‍നിന്നു യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി.കോഴിക്കോടും മട്ടാഞ്ചേരിയും കേന്ദ്രീകരിച്ച്‌ ചില ഏജന്‍സികള്‍ നിരവധി പേരെ കബളിപ്പിച്ചിട്ടുള്ളതായി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.