‘വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സമൂഹ മാധ്യമങ്ങൾ മനുഷ്യ ജീവനെ അപകടത്തിലാക്കുകയാണെന്ന്’ ജോ ബൈഡന്റെ പ്രസ്താവനയിൽ മറുപടിയുമായി ഫേസ്ബുക്ക്.

യൂ എസ്:
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സമൂഹ മാധ്യമങ്ങൾ മനുഷ്യ ജീവനെ അപകടത്തിലാക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയിൽ മറുപടിയുമായി ഫേസ്ബുക്ക് രംഗത്തു.

‘3. 3 മില്യൺ അമേരിക്കക്കാർ ‘വാക്‌സിൻ ഫൈൻഡർ ടൂൾ’ ഉപയോഗിച്ച വാക്‌സിൻ കണ്ടെത്തുന്നുണ്ട്, ഞങ്ങൾ ആളുകളുടെ ജീവൻ രക്ഷിക്കുകയാണ്’ – ഫേസ്ബുക്ക്

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മനുഷ്യ ജീവനെ അപകടത്തിലാക്കുകയാണ് സമൂഹ മാധ്യമങ്ങൾ ചെയുന്നത്, ഫേസ്ബുക്ക് ഇത്തരം വാർത്തകളെ ഒഴിവാക്കണമെന്നായിരുന്നു ബൈഡന്റെ പ്രസ്താവന.

‘തെറ്റായ വാർത്തകൾ മനുഷ്യരെ കൊല്ലുകയാണ്, വാക്‌സിൻ എടുക്കാത്തത് പകർച്ചവ്യാധിയെക്കാൾ അപടകാരിയാണ്’ – ജോ ബൈഡൻ

ഇത്തരം വാർത്തകൾ ഒഴിവാക്കുന്നതിന് വേണ്ടി സമൂഹ മാധ്യമങ്ങൾക്ക് മേൽ വൈറ്റ് ഹൌസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. മരണ നിരക്കുകൾ കൂടാനും രോഗ വ്യാപനം രൂക്ഷമാകുന്നതിനും ഇത് കരണമാക്കുന്നതായി യുഎസ് ആരോഗ്യ പ്രവർത്തകർ പറയുന്നു.

‘വാക്‌സിൻ എടുക്കാത്തവരുടെ മഹാമാരിയാണ് ഇത്’ റോച്ചൽ വലൻ‌സ്കി (സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ) വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഉടനീളം വാക്‌സിൻ ലഭ്യത ഉണ്ടെങ്കിലും, പലരും വാക്‌സിൻ എടുക്കാത്തതിന് കാരണം മരുന്നിലുള്ള വിശ്വാസ കുറവാണു.