അതിശൈത്യത്തിൽ ഉരുകി യൂറോപ്പ്; ചതിച്ചത് സഹാറയിൽ നിന്നെത്തുന്ന ഉഷ്ണക്കാറ്റ്

ലണ്ടൻ:
കൊവിഡ് മഹാമാരിയ്ക്കു പിന്നാലെ യൂറോപ്പിനെ ദുരിതത്തിലാക്കി ഉഷ്ണക്കാറ്റ്. സഹാറയിൽ നിന്നെത്തുന്ന ഉഷ്ണക്കാറ്റ് മെഡിറ്ററേനിയൻ മേഖലയിൽ എത്തിയതാണ് ചൂട് കൂടാൻ കാരണമായത്. ഇതോടെ യൂറോപ്പിലെ താപനില മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഉയർന്നു. സിസിലിയി ദ്വീപിലെ സൈറാകസിൽ ഇന്നലെ രേഖപ്പെടുത്തിയ ചൂട് 48 ഡിഗ്രി സെൽഷ്യസ്. ലൂസിഫർ എന്ന് നാമകരണം ചെയ്ത ഒരു ആന്റിസൈക്ലോൺ രാജ്യത്തെ പിടിച്ചുലച്ചതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്തുള്ള നഗരത്തിൽ ഈ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് യൂറോപ്പിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1977-ൽ ഏഥൻസിൽ രേഖപ്പെടുത്തിയ 47.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.