തടി പിടിക്കാനായി എത്തിയ ആന ഇടഞ്ഞു ;പരിഭ്രാന്തിയിലായി ജനങ്ങൾ

പത്തനംതിട്ട:
സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തടിപിടിക്കാനായി കൊണ്ടു വന്ന ആന ഇടഞ്ഞു. ആക്രമാസക്തനായി മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ വനം വകുപ്പിൻ്റെ ദ്രുത കർമ്മ സേന എത്തിയാണ് തളച്ചത്
രാവിലെ 11 മണിയോടെ പത്തനംതിട്ട വാര്യ പുരം പൂക്കോട് സ്വദേശി മദന മോഹൻ്റെ വീട്ടിൽ തടിപിടിക്കാനായാണ് ആനയെ കൊണ്ടുവന്നത്.തടി മാറ്റുന്ന ജോലികൾക്കിടെ ആന പെട്ടെന്ന് വിരണ്ടു. അപ്പു എന്ന വിളിപ്പേരുള്ള ആന ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് . വീടിനു o ചുറ്റി ഓടിയ ആനയാകട്ടെ
പാപ്പാനുമായി അര കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. ഇതിനിടെ സാരമായ കേടുപാടുകൾ വീടിന് വരുത്തി. പിന്നിട്
സമീപത്തെ റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. പാപ്പാൻമാർ ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പാപ്പാൻമാർ പരാജയപ്പെട്ടതോടെ പൊലീസ് , വനം വകുപ്പിൻ്റെ സഹായം തേടി. കൊല്ലത്ത് നിന്ന് വനംവകുപ്പ് ദ്രുതകർമ്മ സേന സ്ഥലത്തെത്തി. ക്യാപ്പ്ചർ ബെൽറ്റിട്ട് ആനയെ തളച്ചു. അന വിരണ്ടതറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തേക്കെത്തിയത്.ആറൻമുള പൊലീസ് ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ചത്.