നാദിർഷ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാൻ കഴിയില്ല; ഫിലിം ചേംബർ

കൊച്ചി:
ജയസൂര്യ നായകനായി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന് ആ പേര് അനുവദിക്കാൻ കഴിയില്ലെന്ന് ഫിലിം ചേംബർ.

സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് പേര് രജിസ്റ്റർ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിർമാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ചിത്രത്തിന് ഈശോ എന്ന പേര് നൽകാൻ കഴിയില്ലെന്ന് ഫിലിം ചേംബർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർമാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല.

ചിത്രത്തിന് ഈശോ എന്ന പേര് നൽകുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ച് പ്രതിഷേധമുയർന്നിരുന്നു. സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദമുണ്ടായത്.