ഹെ​യ്തി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 7.2 തീ​വ്ര​ത; സുനാമി മുന്നറിയിപ്പ്

പോ​ർ​ട്ട് ഔ ​പ്രി​ൻ​സ്:
ക​രീ​ബി​യ​ൻ രാ​ഷ്ട്ര​മാ​യ ഹെ​യ്തി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം രേഖപ്പെടുത്തി. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. തലസ്ഥാനമായ സെൻട്രൽ പോർട്ട്-ഓ-പ്രിൻസിൽ നിന്ന് ഏകദേശം 100 മൈൽ (160 കിലോമീറ്റർ) അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഹെയ്തി തീരത്ത് മൂന്ന് മീറ്റർ വരെ (ഏകദേശം 10 അടി) വരെ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ്ജിഎസ് പറഞ്ഞു. വീട്, സ്കൂൾ തുടങ്ങിയ ധാരാളം കെട്ടിടങ്ങൾക്ക് നാശം ഉണ്ടായിട്ടുണ്ട്.