‘ഇ-റുപ്പി’; പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം പ്രധാനമന്ത്രി പു​റ​ത്തി​റ​ക്കി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി നരേന്ദ്ര മോദി പു​റ​ത്തി​റ​ക്കി. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം.

നാ​ഷ​ണ​ൽ പേ​മെ​ൻറ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ-​റു​പ്പി വി​ക​സി​പ്പി​ച്ച​ത്. ക്യൂ.ആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് രഹിത സംവിധാനമാണിത്. തുടക്കത്തിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക.

ഗുണഭോക്താക്കളുടെ മൊബൈൾ ഫോണിൽ ലഭിക്കുന്ന ഈ വൗച്ചർ ഉപയോഗിച്ച് അവർക്ക് വിവിധ സേവനങ്ങൾ നേടാം. അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ​ക​രം ഗു​ണ​ഭോ​ക്താ​വി​ൻറെ മൊ​ബൈ​ലി​ലേ​ക്ക് ഇ-​വൗ​ച്ച​ർ കൈ​മാ​റി​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്.

കൂ​പ്പ​ൺ അ​യ​ക്കു​ന്ന​തി​ന് മു​ൻ​പ് ഗു​ണ​ഭോ​ക്താ​വും മൊ​ബൈ​ൽ ന​മ്പ​റും ശ​രി​യാ​ണ് എ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് കൂ​പ്പ​ൺ കൈ​മാ​റേ​ണ്ട​ത്. അതായത് ക്യൂ​ആ​ർ കോ​ഡ് അ​ല്ലെ​ങ്കി​ൽ എ​സ്എം​എ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ- ​വൗ​ച്ച​ർ എ​ന്നി​വ വ​ഴി​യാ​ണ് ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാൻ സാധിക്കുക.