മദ്യം വാങ്ങാൻ നിയന്ത്രണങ്ങൾ: ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം :
മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമാക്കാനുള്ള ബെവ്കോ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സീനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ ബെവ്കോ നിര്‍ദ്ദേശം നല്‍കി. കടകള്‍ തുറക്കാനുള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോ യുടെ നടപടി