ചൈനീസ് വാക്‌സിനുകൾ ഫലപ്രദമോ?

കോവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിച്ച വാക്‌സിനുകൾ ആയിരുന്നു ചൈനയുടെ സിനോവാക് വാക്‌സിനും സിനോഫാമും. എന്നാൽ, ഇവയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപെടുകയാണിപ്പോൾ. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും മറ്റ് വാക്‌സിനുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച കഴിഞ്ഞു.

തായ്‌ലൻഡ് അവരുടെ വാക്‌സിൻ നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. അതായത് രണ്ടു ഡോസ് സിനോവാകിന് പകരം ഒരു ഡോസ് സിനോവാകും ഒരു ഡോസ് അസ്ട്രസെനെക്കയുമായിരിക്കും ആളുകൾക്ക് നൽകുക.

സമാനമായി ഇന്തോനേഷ്യയും വാക്‌സിൻ വിതരണ നയത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. അതായത്, രണ്ടു ഡോസ് സിനോവാക് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് ഒരു ഡോസ് മോഡേർണയും നൽകുന്നതാണ്. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത് ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരായതാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണം. സിനോവാക് വാക്‌സിന് ശേഷം ഫൈസറിന്റെ വാക്സിനിലേക്ക് മാറുകയാണെന്ന് മലേഷ്യയും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മറ്റ് രാജ്യങ്ങളായ ഫിലിപ്പീൻസ്, കംബോഡിയ എന്നിവ ചൈനീസ് വാക്സിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

സിനോവാക് വാക്‌സിൻ മൂലം ഉണ്ടായ ആന്റിബോഡീസ് 40 ദിവസത്തിന് ശേഷം പകുതി ആയി കുറയുന്നതായി പഠനങ്ങൾ പറയുന്നു. 20% സുരക്ഷയാണ് കോറോണയുടെ പുതിയ വകബേധമായ ഡെൽറ്റ വൈറസിനെതിരെ ഈ വാക്‌സിനുകൾക്ക് നല്കാൻ കഴിയുന്നത്.

മുപ്പതിലധികം ഏഷ്യൻ രാജ്യങ്ങൾ ചൈനീസ് ജാബുകൾ വാങ്ങിയിരുന്നു. 125 ദശലക്ഷം ഡോസുകളായിരുന്നു ഇന്തോനേഷ്യ ഓർഡർ ചെയ്തിരുന്നത്.

“വാക്സിനുകൾ നിർമിക്കാനും വിൽക്കാനും ചൈന മുൻ കൈയെടുക്കാൻ കാരണം “വുഹാനിലാണ് ആദ്യം അണുബാധ കണ്ടെത്തിയത് എന്ന പറച്ചിലിൽ നിന്നും മാറ്റം വരുത്താനും ചൈന ഒരു ശാസ്ത്രശക്തിയാണെന്ന് കാണിക്കാനുമുള്ള ശ്രമവുമാണ്” – ഇയാൻ ചോങ് (സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി)