ചെങ്കോട്ടയുടെ പ്രധാന കവാടത്തിൽ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് മതിൽ; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി:
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് വൻമതിൽ തീർത്ത് ഡൽഹി പൊലീസ്. ഇതാദ്യമായാണ് പോലീസ് ഇത്രയും ഉയർന്ന മതിൽ സ്ഥാപിക്കുന്നതെന്നും കണ്ടെയ്നറുകൾ ഗ്രാഫിറ്റി പെയിന്റിംഗ് കൊണ്ട് അലങ്കരിക്കുമെന്നും അധികൃതർ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ, കാർഷിക ബില്ലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.