‘അഫ്​ഗാനിലെ സ്​ത്രീക​ളെയോർത്ത്​ ആശങ്ക; ആഗോള, പ്രാദേശിക ശക്​തികൾ വെടിനിർത്തലിനായി ഇടപെടണം’- മലാല യൂസഫ്​സായ്

ന്യൂഡൽഹി:
അഫ്​ഗാനിലെ സ്​ത്രീക​ളെയോർത്ത്​ ആശങ്കയുണ്ടെന്ന്​ മലാല യൂസഫ്​സായ്​. രാജ്യത്തെ വെടിനിർത്തലിനായി അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്ന്​ ട്വിറ്ററിലൂടെ പ്രതികരിച്ചു.

താലിബാൻ അഫ്​ഗാനിസ്​താൻറെ നിയന്ത്രണമേറ്റെടുത്തുവെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്​. സ്​ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകർ എന്നിവരുടെ സ്ഥിതിയിൽ ആശങ്കയുണ്ട്​.

ആഗോള, പ്രാദേശിക ശക്​തികൾ വെടിനിർത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങൾ അഫ്​ഗാൻ ജനതക്ക്​ ഒരുക്കണം. അഭയാർഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.