മരിച്ചു പോയ സുഹൃത്തിന് അഞ്ചാം ടിക്കറ്റ്: ഒരു കേസേര ഒഴിച്ചിട്ട് ക്രിക്കറ്റ് കളി കണ്ട് സുഹൃത്തുക്കൾ

ലണ്ടൻ:
ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കൗതുകമായി അത്യപൂർവ കാഴ്ച. ഒന്നിച്ച് 40 വർഷമായി ടെൻ ബ്രിഡ്ജിൽ ക്രിക്കറ്റ് കളി കാണാൻ എത്തിയിരുന്ന സുഹൃത്തുക്കളുടെ കഥയാണ് അത്ഭുതവും കൗതുകവുമായി മാറിയത്.ട്രെന്റ് ബ്രിഡ്ജിൽ, ഒരു ഒഴിഞ്ഞ സീറ്റിന് ചുറ്റും ഇരിക്കുന്ന നാല്-അഞ്ച് സുഹൃത്തുക്കളുടെ ഒരു വിഭാഗം ഉണ്ടായിരുന്നു.പിന്നീട്, ട്വിറ്റർ ഉപയോക്താക്കളിലൊരാൾ ജോൺ ക്ലാർക്ക് എന്ന വ്യക്തിയാണ് അപൂർവ കഥ പുറത്ത് വിട്ടത്. 40 വർഷമായി ഇതേ വേദിയിൽ നടക്കുന്ന എല്ലാ മത്സരങ്ങളും അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് കണ്ടിരുന്നത്. എന്നാൽ, ഇവരിൽ ഒരാൾ മരിച്ച് പോയതിനാൽ മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിനായി അഞ്ചാം സീറ്റ് ബുക്ക് ചെയ്തതായാണ് വെളിപ്പെടുത്തൽ.