കോഴ ആരോപണം; സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്

വയനാട്:
ബത്തേരി കോഴയുമായി ബന്ധപ്പെട്ട് സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജാ​നു​വി​ന് ബി​ജെ​പി കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്ന് നേ​ര​ത്തെ ജെ​ആ​ർ​പി നേ​താ​വ് പ്ര​സീ​ത അ​ഴീ​ക്കോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​രു​ന്നു.

അതേസമയം ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് കേസെടുത്തത്.

മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും ഇരുവരും അതിന് തയ്യാറായില്ല. രണ്ട് നോട്ടീസുകൾ നിരസിച്ചതോടെയാണ് നടപടി.