കൊവിഡിൽ ഇളവുകളുമായി തമിഴ്‌നാട് സർക്കാർ: സ്കൂളുകളും തീയറ്ററുകളും തുറക്കുന്നു

ചെന്നൈ :
ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്നാട് സർക്കാർ.
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. പോളിടെക്നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാൻ അനുമതിയുണ്ട്