യുഎഇയില്‍ 978 പുതിയ കോവിഡ് കേസുകള്‍ ; 1504 പേര്‍ രോഗമുക്തി നേടി

അബുദാബി :

വെള്ളിയാഴ്ച യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 978 പുതിയ കോവിഡ് കേസുകള്‍. 1504 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒരാള്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

721,308 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,09,659 പേര്‍ രോഗമുക്തി നേടി. 2044 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 9,605 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 2,99,936 പരിശോധനകളാണ്  നടത്തിയത്. ഇതുവരെ 75 മില്യണ്‍ കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്.ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.