കോവിഡ്‌ നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധന കർശനമാക്കി സൗദി

യാമ്ബു:
സൗദിയില്‍ കോവിഡ് നിയമ ലംഘകര്‍ക്കെതിരെ പരിശോധന ശക്തമാക്കി. പരിശോധനയില്‍ മാസ്‌ക്ക് ധരിക്കാത്തതിനും ശാരീരിക അകലം പാലിക്കാത്തതിനും 404 പേര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്.മാസ്‌ക് ധരിക്കാത്ത 354 പേര്‍ക്കും ശാരീരിക അകലം പാലിക്കാത്ത 50 പേര്‍ക്കുമാണ് മൂന്നു ദിവസത്തിനിടെ പിഴ ചുമത്തിയത്. യാമ്ബു ഗവര്‍ണറേറ്റാണ് ഇതുസംബന്ധമായ വിവരം അറിയിച്ചത്. യാമ്ബു പോലീസ്, നഗരസഭ, വാണിജ്യ മന്ത്രാലയ ശാഖ, ആരോഗ്യ വകുപ്പ് എന്നിങ്ങനെ വ്യത്‌സത വിഭാഗങ്ങളാണ് പരിശോധന നടത്തുന്നത്.