കൊറോണക്കെതിരെ അണലി വിഷം ; പുത്തൻ കണ്ടെത്തലുകളുമായി ബ്രസീലിലെ ഗവേഷകര്‍

സാവോപോളോ:
അണലിവിഷത്തില്‍നിന്നു കൊറോണയ്ക്കുള്ള മരുന്നു കണ്ടെത്താനുള്ള ശ്രമത്തില്‍ ബ്രസീലിലെ ഗവേഷകര്‍. ജരാരകുസു പിറ്റ് അണലിയുടെ വിഷത്തില്‍ അടങ്ങിയിരിക്കുന്ന ചെറുകണികകള്‍ കുരങ്ങുകളുടെ കോശങ്ങളില്‍ കൊറോണ വൈറസിന്റെ പുനരുല്‍പാദനം തടഞ്ഞുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.മോളിക്യൂള്‍സ് എന്ന ശാസ്ത്ര മാസികയിലാണ് ഇതു സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചത്.വിഷത്തിലുള്ള അമിനോ ആസിഡുകളുടെ ശൃംഖലയ്ക്ക് കൊറോണ വൈറസിന്റെ പുനരുല്‍പാദനത്തില്‍ നിര്‍ണായകമായ എന്‍സൈമുമായി ബന്ധപ്പെടാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

വിഷത്തിലെ ചില ഘടകങ്ങള്‍ കുരങ്ങുകളുടെ കോശത്തില്‍ കൊറോണ വൈറസ് പുനരുല്‍പാദിപ്പിക്കപ്പെടുന്നത് 75 ശതമാനത്തോളം തടഞ്ഞുവെന്നു പഠനത്തില്‍ പറയുന്നു. പാമ്പുകളെ കൊല്ലാതെതന്നെ ഇതു നിര്‍മിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ബ്രസീലില്‍ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ പാമ്പുകളിലൊന്നാണ് ജരാരാകുസു.