കുവൈത്തിൽ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും വാക്സിൻ

കുവൈത്ത് സിറ്റി:
കുവൈത്തില്‍ കോവിഡ് പ്രതിരോധ വാക്സിനായി രജിസ്​റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.75 ശതമാനത്തോളം​ ആളുകള്‍ ഇതിനകം വാക്​സിന്‍ സ്വീകരിച്ചു. രണ്ടാം ഡോസ്​ നേരത്തെ അപ്പോയിന്‍​മെന്‍റ്​ നല്‍കിയ തീയതിയില്‍നിന്ന്​ നേരത്തെയാക്കാനും ശ്രമിക്കുന്നു. അതനുസരിച്ച്‌​ പുതുക്കിയ അപ്പോയിന്‍മെന്‍റ്​ തീയതി മൊബൈല്‍ ഫോണിലേക്ക്​ അയച്ചുതുടങ്ങി.
ഒരു ദിവസം ഒരുലക്ഷത്തിലധികം പേര്‍ക്ക്​ കുത്തിവെപ്പെടുക്കാന്‍ ഇ​പ്പോള്‍ കഴിയുന്നുണ്ട്​.
പരമാവധി ആളുകള്‍ക്ക്​ വേഗത്തില്‍ കുത്തിവെപ്പെടുത്ത്​ സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ്​ അധികൃതര്‍ ശ്രമിക്കുന്നത്​. കോവിഡി​െന്‍റ പുതിയ വകഭേദം സംബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നവംബര്‍ അവസാനത്തോടെ വാക്​സിന്‍ എടുക്കേണ്ടതായ മുഴുവന്‍ പേര്‍ക്കും രണ്ടു​ ഡോസും നല്‍കാന്‍ കഴിയുമെന്നാണ്​ അധികൃതരുടെ വിലയിരുത്തല്‍.