കോവിഡ്‌ പ്രതിരോധം ; കേരളത്തെ പ്രശംസിച്ച് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രി മ​​​ന്‍​​​സു​​​ഖ് മാ​​​ണ്ഡ​​​വ്യ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​ന്ദ​​​നം.കേ​​​ര​​​ള​​​ത്തി​​​ന്‍റെ നെ​​​ഗ​​​റ്റീ​​​വ് വാ​​​ക്സി​​​ന്‍ വേ​​​സ്റ്റേ​​​ജ് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രി മ​​​ന്‍​​​സു​​​ഖ് മാ​​​ണ്ഡ​​​വ്യ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദിയും എ​​​ടു​​​ത്തു പ​​​റ​​​ഞ്ഞതായി മ​​​ന്ത്രി അറിയിച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യരം​​​ഗ​​​ത്തെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ കോ​​​വി​​​ഡ് മ​​​ര​​​ണ നി​​​ര​​​ക്ക് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച്‌ വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്ന​​​തു നേ​​​ട്ട​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് ഭൂ​​​ഷ​​​ണ്‍ പ​​​റ​​​ഞ്ഞു. വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ലും ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യെ​​​ക്കാ​​​ള്‍ കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണെ​​​ന്ന കാര്യവും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.