രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കും ; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി :
രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി.സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ, ഒരു മാസം 20 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിച്ചതായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്‌റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 37.50 കോടി ഡോസ് കോവിഷീല്‍ഡിനായി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.