അഫ്‌ഗാനിൽ നിന്ന് ഇന്ത്യയിലെത്തിയ 78 ൽ 16 പേർക്ക് കോവിഡ്‌ ; കേന്ദ്ര മന്ത്രി ഉൾപ്പടെയുള്ളവർ ക്വാറന്റൈനിൽ

ന്യൂഡൽഹി :
അഫ്ഗാനില്‍ നിന്ന്  ഇന്ത്യയിലെത്തിയ 78 പേരില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഗുരു ഗ്രന്ഥ സാഹിബ് തിരികെ കൊണ്ടുവന്ന മൂന്ന് സിഖുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി നേരിട്ടെത്തിയായിരുന്നു ഇവരെ സ്വീകരിച്ചത്. തുടര്‍ന്ന് ഹര്‍ദീപ് സിങ് പുരി ക്വാറന്റീനില്‍ പ്രവേശിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ എല്ലാ ദിവസവും പ്രത്യേക വിമാനങ്ങള്‍ ഇന്ത്യ അയച്ചിരുന്നു. അഫ്ഗാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ നജാഫ്ഗറിലെ ചൗള ക്യാമ്പിൽ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ്  നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഫ്ഗാനിലെ നിലവിലെ സാഹചര്യത്തില്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനകളില്‍ ഇളവുകളുണ്ട്. പരിശോധന നടക്കാത്ത സാഹചര്യത്തിലാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.